Publish Date: Tue, 16 Aug 2022 (19:01 IST)
Updated Date: Tue, 16 Aug 2022 (19:03 IST)
കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. കെഎസ്ആര്‍ടിസി വേണാട് ഡ്രൈവറെയാണ് ആക്രമിച്ചത്. രണ്ടാംകുറ്റിക്ക് വടക്കുവശം വെച്ച് ക്വാളിസ് വാഹനത്തിലെത്തിയ മദ്യപാനികളാണ് കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കായംകുളം സ്വദേശി ബിജു, കൃഷ്ണപുരം സ്വദേശി ഷാബു,എബി, ശരത് വിജയന്‍ എന്നിവരാണ് പിടിയിലായത് .