ഹൈക്കോടതിയുടെ സ്റ്റേ വകവെക്കില്ല; സമരവുമായി മുന്നോട്ടുതന്നെയെന്ന് കെ എസ് ആർ ടി സി തൊഴിലാളി സംഘടനകൾ

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (18:18 IST)
ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച കെ എസ് ആർ ടി സി തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിൽനിന്നും പിന്നോട്ടില്ലെന്ന് കെ എസ് ആർ ടി സി സംയുക്ത ട്രേഡ് യൂണീയൻ. സമരത്തെ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിനെ കണക്കിലെടുക്കുന്നില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി.
 
നടപടിക്രമങ്ങൾ പാലിക്കതെയാണ് ട്രേഡ് യൂണിയനുകളുടെ സമരം എന്നും സംസ്ഥാനത്ത് കെ എസ് ആർ ടി സി ആവശ്യ സർവീസാണെന്നും നിരീക്ഷിച്ച കോടതി സമരത്തിന് സ്റ്റേ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് വകവെക്കാതെ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം.  
 
എം ഡി ടോമിൻ തച്ചകരിയോടുള്ള വിയോജിപ്പാണ് തൊഴിലാളി സംഘടനകളെ സമരത്തിലേക്ക് നയിച്ച പ്രധാന കാരണം. തച്ചങ്കരി എം ഡി സ്ഥാനം ഏറ്റെടുത്തതുമുതൽ തൊഴിലാളി സംഘടനകൾക്കിടയിൽ അതൃപ്തി  ഉണ്ടായിരുന്നു. കെ എസ് ആർ ടി സീ ജീവനക്കാരുടെ ഡ്യൂട്ടിയിൽ പരിഷ്കാരങ്ങൾ കൂടി കൊണ്ടുവന്നതോടെ ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ തച്ചങ്കരിക്ക് എതിരാവുകയായിരുന്നു. ഇതാണ് ഇപ്പോൾ തുറന്ന യുദ്ധത്തിലേക്ക് എത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥി; തീരുമാനമാകാത്തത് കോൺഗ്രസിൽ

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

അടുത്ത ലേഖനം
Show comments