Publish Date: Wed, 16 Nov 2022 (10:15 IST)
Updated Date: Wed, 16 Nov 2022 (10:17 IST)
വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറാന്‍ സന്നദ്ധത അറിയിച്ച് കെ.സുധാകരന്‍. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു സുധാകരന്‍ കത്തയച്ചതായാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നതെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് വിവരമുണ്ട്.
കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ചുപോകുന്നില്ലെന്ന് സുധാകരന്‍ കത്തില്‍ പറഞ്ഞിരിക്കുന്നു. പ്രതിപക്ഷ നേതാവില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല. ഇനിയും കെപിസിസി അധ്യക്ഷനായി തുടരാന്‍ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്. കത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്.