Publish Date: Thu, 02 Dec 2021 (19:15 IST)
Updated Date: Thu, 02 Dec 2021 (19:19 IST)
യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ പുതിയാപ്പ സ്വദേശി ചെട്ടിപ്പുറത്ത് ലീനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ശരണ്യ തീപ്പൊള്ളലേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശരണ്യയ്ക്ക് തീപിടിച്ചപ്പോള്‍ ലീനീഷ് തീ അണയ്ക്കാന്‍ വിസമ്മതിച്ചുവെന്ന് അയല്‍വാസി മൊഴി നല്‍കിയിരുന്നു. കേസിലെ സാക്ഷിയായ ബന്ധുവും കിണറ്റില്‍ വീണ് മരിച്ചിരുന്നു. സംശയങ്ങളും സാഹചര്യങ്ങളും ലീനീഷിനെതിരാണ്. ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.