Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും, ആ സമയങ്ങളിൽ എന്തു ചെയ്യുമെന്ന് പറയാനാകില്ലെന്ന് ജോളി

താമരശ്ശേരിയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പില്‍ വെച്ചാണ് ഇവര്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

'എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും, ആ സമയങ്ങളിൽ എന്തു ചെയ്യുമെന്ന് പറയാനാകില്ലെന്ന് ജോളി

തുമ്പി എബ്രഹാം

, വെള്ളി, 11 ഒക്‌ടോബര്‍ 2019 (10:14 IST)
എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും, ആ സമയങ്ങളില്‍ ഞാന്‍ എന്താണ് ചെയ്യുകയെന്ന് പറയാനാകില്ലെന്നും കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ്. താമരശ്ശേരിയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പില്‍ വെച്ചാണ് ഇവര്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. വനിതാ പൊലീസുകാര്‍ക്കിടയില്‍ തല കുമ്പിട്ടിരുന്ന് നിര്‍വികാരതയോടെ ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
 
അതേസമയം നാലുപേരെ കൊലപ്പെടുത്തിയത് സയനേഡ് നല്‍കിയാണെന്ന് ജോളി മൊഴി നല്‍കി. അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയാണ്. സിലിയുടെ മകള്‍ക്ക് സയനേഡ് നല്‍കിയത് ഓര്‍മ്മയില്ലെന്നും ജോളി പറഞ്ഞു. കയ്യില്‍ ശേഷിച്ച സയനേഡ് കളഞ്ഞെന്നും സൂക്ഷിച്ചിട്ടില്ലെന്നുമാണ് ഇവരുടെ മൊഴി. ന്നൊല്‍ ഇത് പൂര്‍ണമായി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ജോളിയെ കോടതി 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. 4 കാരണങ്ങളാലാണ് ആദ്യ ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേവികയും മിഥുനും പ്രണയത്തിലായിരുന്നില്ല, എന്നിട്ടും അവളെ ‘തേപ്പുകാരി’ ആക്കി; ആരും അവൾക്കായി ശബ്ദമുയർത്തിയില്ല ?