സിപി‌എമ്മിനോട് അടുക്കാന്‍ ടിപി ആഗ്രഹിച്ചിരുന്നു: കോടിയേരി

Webdunia
ശനി, 10 മാര്‍ച്ച് 2018 (22:19 IST)
പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ സി പി എമ്മിനോട് അടുക്കണമെന്ന് ടി പി ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എം നശിക്കണമെന്ന് ഒരിക്കലും ടി പി ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി.
 
ഓര്‍ക്കാട്ടേരിയില്‍ സി പി എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരന്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും എതിരായിരുന്നു. സി പി എമ്മില്‍ നിന്ന് പുറത്താക്കിയതാണെങ്കിലും അടുക്കാന്‍ കഴിയുമ്പോള്‍ അടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ സി പി എം നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോഴത്തെ ആര്‍ എം പി നേതൃത്വമെന്ന് കോടിയേരി കുറ്റപ്പെടുത്തി.
 
സി പി എം വിരോധം എന്ന ഒറ്റ ആശയത്തിലാണ് ഇപ്പോള്‍ ആര്‍ എം പി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കൂടാരത്തില്‍ ആര്‍ എം പിയെ കൊണ്ടുചെന്നെത്തിക്കാനാണ് ശ്രമം. ഇത് മനസിലാക്കിയ ആര്‍ എം പി പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക് തിരിച്ചെത്തുകയാണ്. അങ്ങനെയുള്ളവരെ എല്ലാവരെയും സി പി എമ്മിലേക്ക് സ്വാഗതം ചെയ്യുന്നു - കോടിയേരി വ്യക്തമാക്കി. 
 
ബി ജെ പിയും കോണ്‍ഗ്രസുമാണ് സി പി എമ്മിന്‍റെ വര്‍ഗശത്രുക്കള്‍. എന്നാല്‍ ആര്‍ എം പിക്ക് ബി ജെ പിയും കോണ്‍ഗ്രസും ശത്രുക്കളല്ല. ഈ രാഷ്ട്രീയം ശരിയാണോ എന്ന് അവര്‍ ചിന്തിക്കണം - കോടിയേരി ആവശ്യപ്പെട്ടു.
 
ഇപ്പോള്‍ ആര്‍ എം പി എന്ന പാര്‍ട്ടി കെ കെ രമയുടെ മാത്രം പാര്‍ട്ടിയായി മാറി. ആര്‍ എം പി കോണ്‍ഗ്രസ് കൂടാരത്തിലെത്തണമെന്ന് ടി പി ചന്ദ്രശേഖരന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

NEET Protests : ചർച്ച വേണമെന്നാണ് രാഹുൽ ആദ്യം ആവശ്യപ്പെട്ടത്, സമ്മതിച്ചപ്പോൾ നിലപാട് മാറ്റി രാജിയാക്കി : ജിതേന്ദ്ര സിംഗ്

സൗദി തുറമുഖങ്ങള്‍ ഒഴിവാക്കാന്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്

വിറച്ച് രാജ്യതലസ്ഥാനം; സിജെപി പ്രതിഷേധം തുടരുന്നു, കേന്ദ്രം പ്രതിരോധത്തിൽ

NEET Protests : നീറ്റ് ക്രമക്കേടിൽ വിദ്യാർഥി പ്രക്ഷോഭം കനക്കുന്നു, പ്രധാനെ കൈവിടാതെ ബിജെപി

ഇറാനില്‍ തുടര്‍ച്ചയായി 11-ാം രാത്രിയും യുഎസ് സൈന്യത്തിന്റെ ആക്രമണം; ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments