Webdunia - Bharat's app for daily news and videos

Install App

ആർഎസ്എസ് കൊലക്കത്തി താഴെവെച്ചിട്ടില്ല: കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ചവരെന്ന് കോടിയേരി

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (13:10 IST)
തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ബിജെപിക്കും ആര്‍എസ്എസ് നേതൃത്വത്തിനുമെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
ഹരിദാസ് ക്രൂരമായി അക്രമിക്കപ്പെടുകയും അദ്ദേഹത്തിന്റെ കാല് വെട്ടിമാറ്റുകയും ചെയ്‌തിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ഇതിന് പിന്നിൽ.രണ്ട് മാസം മുന്‍പ് കേരളത്തില്‍ ആര്‍എസ്എസ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു ക്യാമ്പ് സംഘടിപ്പിച്ച് മൂവായിരത്തോളം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചവരാണ് ഹരിദാസിനെ കൊലപ്പെടുത്തിയത പിന്നില്ലെന്നും കേരളത്തെ കലാപ ഭൂമിയാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു.
 
ഗൂഡാലോചന നടത്തിയവരെ കണ്ടെത്തണം. കൊലപാതകം നടത്തിയവര്‍ തന്നെ അത് പോലീസിന്റെ വീഴ്ചയാണെന്ന് പറയുന്നു. അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണിത്. ആര്‍എസ്എസ് - ബിജെപി സംഘം കൊലക്കത്തി താഴെവെച്ചിട്ടില്ലെന്ന് സംഭവത്തിലൂടെ തെളിഞ്ഞെന്നും എന്നാൽ ഇത്തരം പ്രവൃത്തികൊണ്ട് സിപിഎമ്മിനെ വിരട്ടാമെന്ന് കരുതരുതെന്നും കോടിയേരി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments