Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിൽ മദ്യപിച്ച് ലക്കുകെട്ട് യുവതിയുടെ കാറോട്ടം; രണ്ട് യാത്രക്കാരെ ഇടിച്ചുവീഴ്ത്തി; വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു

ഇടപ്പള്ളി സ്വദേശിയാണ് മദ്യപിച്ച് പരാക്രമം കാണിച്ചത്.

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (10:48 IST)
മദ്യലഹരിയിൽ വാഹനം ഓടിച്ച യുവതി രണ്ട് വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തി. കൂടാതെ വിവിധ വാഹനങ്ങളിലും യുവതി കാർ ഇടിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ സംസ്ഥാന പാതയിൽ കുഴുപ്പിള്ളി ഭാഗത്തായിരുന്നു സംഭവം. യുവതിയുടെ വണ്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇടപ്പള്ളി സ്വദേശിയാണ് മദ്യപിച്ച് പരാക്രമം കാണിച്ചത്. 
 
പലതവണ മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ഉരസുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ കാറിനെ പിന്തുടർന്നു. ഇതിനിടെ റോഡരികിലെ കടയിൽ നിന്ന് പുറത്തിറങ്ങിയ എടവനക്കാട് സ്വദേശി യാസിനി മകൻ അക്ബർ എന്നിവരെയും ഇടിച്ചു വീഴ്ത്തി. പരിക്കേറ്റ ഇരുവരും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിരികിലെ കടയുടെ ഷട്ടറിലേക്ക് ഓട്ടോ ഓടിച്ച് കയറിയാണ് ഡ്രൈവർക്ക് പരിക്കേറ്റത്.
 
നാട്ടുകാർ പിന്തുടർന്ന് തടഞ്ഞുവെച്ച കാർ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് യുവതി മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ഞാറയ്ക്കൽ എസ്ഐ അറിയിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും യുവതിക്കൊപ്പം കാറിലുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

ഓണാഘോഷം കളറാക്കാൻ കള്ള് ഷാപ്പിൽ, ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

Thrissur Traffic Restrictions: നാളെ പുലികളി, തൃശൂര്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments