Webdunia - Bharat's app for daily news and videos

Install App

ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടറും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപണം

പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ 22 കാരിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (09:46 IST)
ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടറും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ആരോപണം. പാകിസ്ഥിനാലെ ലാഹോറിനെ സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ 18നാണ് സംഭവം. പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ 22 കാരിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊറങ്കിലെ സിന്ധ് സർക്കാർ ആശുപത്രിയിലെ ഡോക്ടറും മൂന്ന് മെഡിക്കൽ സ്റ്റാഫുകളുമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. 
 
പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സിന്ധിലെ പ്രാദേശിക മനുഷ്യാവകാശ പ്രവർത്തകരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. ജീവൻ രക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്ന ഡോക്ടർമാർ തന്നെ ജീവനെടുക്കുന്ന സംഭവത്തിൽ പാകിസ്ഥാൻ മെഡിക്കൽ അസോസിയേഷനും ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ സംഭവത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കാൻ നിർദേശം നൽകിയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments