എംഎൽഎ ആയി തുടരാം, വോട്ടും ആനുകൂല്യങ്ങളുമില്ല; കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സുപ്രീംകോടതി സ്‌റ്റേ
എംഎൽഎ ആയി തുടരാം, വോട്ടും ആനുകൂല്യങ്ങളുമില്ല; കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സുപ്രീംകോടതി സ്റ്റേ
അഴീക്കോട് എംഎൽഎ കെഎം ഷാജിയെ അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. കേസിൽ ജനുവരിയിൽ അന്തിമവാദം കേൾക്കുമെന്നും ജസ്‌റ്റീസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എംഎൽഎൽ എന്ന നിലയിൽ വോട്ടിംഗിന് അവകാശം ഉണ്ടാകില്ല. അതിനൊപ്പം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഷാജിക്ക് ഉണ്ടാകില്ല. സമ്പൂർണ സ്‌റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്റ്റേ ആവശ്യം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. ഷാജിയുടെ അപ്പീലില്‍ നികേഷ് കുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് ലീഗ് എംഎല്‍എയായ കെഎംഷാജി സുപ്രീകോടതിയിലെത്തിയത്.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചുവെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിനാണ് ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്.