Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ.എം.ഷാജി വീണ്ടും വിവാദത്തിൽ; സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര, ഒപ്പം തട്ടിപ്പ് കേസ് പ്രതികളും

KM Shaji, Range Rover, KM Shaji Issue, Range Rover KM Shaji
തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജി വീണ്ടും വിവാദത്തിൽ. സർക്കാർ അനുമതിയില്ലാതെ മന്ത്രി ചെക്ക് റിപ്പബ്ലിക്കിലേക്ക് യാത്ര നടത്തി. സ്വകാര്യ ആവശ്യത്തിന് വേണ്ടിയായിരുന്നു യാത്ര. മാത്രമല്ല മന്ത്രിക്കൊപ്പം ഈ യാത്രയിൽ തട്ടിപ്പ് കേസിലെ പ്രതികളും ഉണ്ടായിരുന്നു. 
 
സെപ്റ്റംബർ 16 മുതൽ 26 വരെ യൂറോപ്യൻ, യുഎഇ യാത്രയ്ക്ക് മന്ത്രിക്ക് അനുമതി ഉണ്ടായിരുന്നു. എന്നാൽ ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലൻഡ് എന്നിവയ്ക്ക് പുറമേ യുഎഇ സന്ദർശനത്തിനും മന്ത്രിക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നു. 
 
പ്രാഗ് യാത്രയ്ക്ക് അനുമതിയില്ലെന്ന് നിയമസഭാ രേഖകളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മാത്രമല്ല പ്രാഗിലേക്കുള്ള യാത്രയിൽ മന്ത്രിക്കൊപ്പം വിവാദ മദ്യ കച്ചവടക്കാരനും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ജോൺ സേവ്യറും ഉണ്ടായിരുന്നു. വ്യാജ രേഖ തട്ടിപ്പ് കേസ് പ്രതി ടോം ജോസഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം പുറത്തുവന്നിട്ടുണ്ട്. എന്തുകൊണ്ടാ് പ്രാഗ് യാത്ര മന്ത്രി ഒളിപ്പിച്ചുവച്ചതെന്ന് വ്യക്തമല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിജെപി ആര്‍എസ്എസിന്റെ സൃഷ്ടി : പി സരിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മില്‍ അതൃപ്തി, പിഴവ് പറ്റിയെന്ന് വിശദീകരണം