Publish Date: Thu, 08 Jul 2021 (12:17 IST)
Updated Date: Thu, 08 Jul 2021 (12:29 IST)
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും മൃഗശാലയിലെ ജീവനക്കാരനുമായ ഹര്‍ഷാദാണ് രാജവെമ്പാലയുടെ കടിയേറ്റ് കഴിഞ്ഞ ആഴ്ച മരിച്ചത്.
പാമ്പിന് തീറ്റ നല്‍കി, കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കേരളത്തില്‍ രാജവെമ്പാല കടിച്ച് മരിച്ച ഒരു കേസ് മാത്രമാണ് ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മ്യൂസിയം ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ രാജവെമ്പാലയ്ക്ക് രണ്ട് വയസാണ് പ്രായം. ബാംഗ്ലൂരില്‍ നിന്നെത്തിച്ച ആണ്‍ രാജവെമ്പാലയാണ് ഹര്‍ഷാദിനെ കടിച്ചത്. മ്യൂസിയം മൃഗശാലയില്‍ ഒറ്റയ്ക്ക് ഒരു കൂട്ടിലാണ് ഇതിനെ ഇട്ടിരുന്നത്. മറ്റൊരു കൂട്ടില്‍ രണ്ട് രാജവെമ്പാലകളെ കൂടി ഇട്ടിട്ടുണ്ട്. ഇവ ആണും പെണ്ണുമാണ്.