Publish Date: Wed, 23 Mar 2022 (13:25 IST)
Updated Date: Wed, 23 Mar 2022 (13:30 IST)
വ്യാപാരിയെ ബൈക്ക് അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠന്‍ എന്ന 44 കാരനാണ് കഴിഞ്ഞ ദിവസം കിളിമാനൂരില്‍ വച്ച് ബൈക്ക് അപകടത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തില്‍ വെട്ടേറ്റിട്ടുണ്ട് എന്ന സംശയാസ്പദമായ നിലയില്‍ മുറിവുകള്‍ കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണം. ഇതിനൊപ്പം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് അപകട സമയത്ത് മറ്റൊരു വാഹനത്തില്‍ ഒരു സംഘം അപകട സ്ഥലത്ത് എത്തിയതും സംശയം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.