Publish Date: Tue, 31 May 2022 (21:34 IST)
Updated Date: Tue, 31 May 2022 (21:37 IST)
സംസ്ഥാനത്ത് ഇത്തവണ 85 ശതമാനത്തിലധികം വേനൽമഴ ലഭിച്ചതായി കണക്കുകൾ. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 361.5 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ 668.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്ഷം ഇത് 751 മില്ലിമീറ്റർ മഴയായിരുന്നു.
എല്ലാ ജില്ലകളിലും സാധാരണ ലഭിക്കുന്നതിനേക്കാൾ മഴ ലഭിച്ചു. എറണാകുളം ജില്ലയിൽ1007.6 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 971.6 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയവും 944.5 മില്ലിമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയുമാണ് തൊട്ടുപിറകില്‍. പാലക്കാട് 396.8, കാസർകോഡ് 473 മില്ലിമീറ്റർ എന്നിങ്ങനെയാണ് കണക്ക്.