Webdunia - Bharat's app for daily news and videos

Install App

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അഭിറാം മനോഹർ
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (15:42 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കും കൂടി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിക്കും, 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കുമാണ് വകയിരുത്തിയത്.
 
കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന ഈ തുക സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്യും. അതേസമയം കാരുണ്യ ബെനവലന്റ് ഫണ്ടിനുള്ള തുക ലോട്ടറി വകുപ്പിലൂടെയാണ് അനുവദിച്ചത്.
 
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 25.17 ലക്ഷം പേരാണ് പദ്ധതികളില്‍നിന്ന് പ്രയോജനം കണ്ടെത്തിയത്. ആകെ 7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. ഇതില്‍ 24.06 ലക്ഷം പേരെ കാസ്പ് വഴി (7163 കോടി രൂപ) ഉള്‍പ്പെടുത്തിയപ്പോള്‍, 64,075 പേര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന 544 കോടി രൂപയുടെ ചികിത്സ ലഭിച്ചു.
 
ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് കാസ്പ് നടപ്പാക്കുന്നത്. നിലവില്‍ 43.07 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. മുന്‍പുണ്ടായിരുന്ന ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് തുടങ്ങിയ പദ്ധതികള്‍ ഏകീകരിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വര്‍ഷം പരമാവധി 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാകും. സംസ്ഥാനത്ത് 591 പൊതു-സ്വകാര്യ ആശുപത്രികള്‍ പദ്ധതി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
 
കാരുണ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്ത, വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കും കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ സഹായം ലഭിക്കും. ഇവര്‍ക്ക് പരമാവധി 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാക്കുന്നത്. വൃക്ക സംബന്ധമായ ചികിത്സകള്‍ക്കായി 3 ലക്ഷം രൂപ വരെ അനുവദിക്കുന്ന പ്രത്യേക സൗകര്യവും നിലവിലുണ്ട്.
 
പദ്ധതികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും ദിശ ഹെല്‍പ്ലൈന്‍ (1056/104), സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ലാ/സംസ്ഥാന ഓഫീസുകള്‍ എന്നിവ വഴി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

നടപ്പാത കൈയേറി കെഎസ്ആര്‍റ്റിസി ഓഫീസ് നിര്‍മ്മിച്ചെങ്കില്‍ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

'സഹോദരിയെ പരസ്യമായി ചുംബിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി നേതാക്കൾ

'കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെ'; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസിൽ ശ്രീതു അറസ്റ്റിൽ

വംശഹത്യക്ക് നേതൃത്വം നല്‍കുന്നവനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഇല്ല; നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോക്ക് (വീഡിയോ)

ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്ക്കാനാവില്ല: പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ

അടുത്ത ലേഖനം
Show comments