Publish Date: Thu, 06 Oct 2022 (18:50 IST)
Updated Date: Thu, 06 Oct 2022 (18:52 IST)
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ആന്ധ്രാ തീരത്തായുള്ള ചക്രവാതച്ചുഴിയുടേയും ന്യൂനമര്‍ദ്ദ പാത്തിയുടേയും സ്വാധീനത്താലാണ് മഴ പെയ്യുന്നത്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
വരും മണിക്കൂറുകളില്‍ ഇടുക്കി, എറണാകുളം, മലപ്പുറം, എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കൂടാതെ 40കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.