Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather rain alert
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
 
ഞായറാഴ്ച മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലുമാണ് അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയെയാണ് യെല്ലോ അലര്‍ട്ട്/ശക്തമായ മഴയെ കൊണ്ട് ഉദ്ദേശിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോര്‍ഡ് ഉഷ്ണതരംഗങ്ങള്‍ ഉണ്ടായിട്ടും യൂറോപ്പ് എയര്‍ കണ്ടീഷനിംഗ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്?