Webdunia - Bharat's app for daily news and videos

Install App

പുറത്തുപോകുന്നവർ പോലീസിന്റെ പാസ് വാങ്ങണം, തട്ടുകടകൾ തുറക്കരുത്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ

Webdunia
വെള്ളി, 7 മെയ് 2021 (19:27 IST)
കേരളത്തിൽ നാളെ മുതൽ ലോക്ക്‌ഡൗൻ ആരംഭിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്ത് പോകുന്നവർ പോലീസ് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
 
രോഗമുള്ളവരുടെയും ക്വാറന്റീന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. അന്തർജില്ലാ യാത്രകൾ കഴിവതും ഒഴിവാക്കണം. അത്യാവശ്യ യാത്രകൾക്ക് പോകുന്നവർ സത്യവാങ്‌മൂലം നൽകണം.
 
വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ. കാർമികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റർ ചെയ്യാത്തവർ 14 ദിവസം സ്വന്തം ചിലവിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്.
 
ലോക്ക്ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്. ആഴ്‌ച്ചയുടെ അവസാന രണ്ട് ദിവസം വാഹന റിപ്പയര്‍ വര്‍ക് ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാം.അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം. ചിട്ടിപിരിവുകാരും മറ്റും ഗൃഹസന്ദർശനം ഒഴിവാക്കണം.
 
മരണനിരക്ക് എത്ര കുറവാണെങ്കിലും രോഗനിരക്ക് കൂടുമ്പോള്‍ മരണവും കൂടുമെന്നും ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

തിയറ്ററുകളില്‍ ഉല്‍പ്പന്നങ്ങളുടെ അളവോ തൂക്കമോ വിലയോ മാറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

കാണാം നീലക്കുറിഞ്ഞി; മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി യാത്ര

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

അടുത്ത ലേഖനം
Show comments