Publish Date: Sun, 23 Jan 2022 (08:16 IST)
Updated Date: Sun, 23 Jan 2022 (08:25 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. അവശ്യസർവീസുകൾക്ക് മാത്രമെ ഇന്ന് അനുവാദമുള്ളു. സംസ്ഥാന അതിർത്തികളിലെ പരിശോധന അർദ്ധരാത്രി മുതൽ പോലീസ് കർശനമാക്കി.
ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഇന്ന് നടക്കാനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
അവശ്യവിഭാഗത്തിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഐഡി കാർഡ് കരുതണം.
ആശുപത്രിയിലേക്കും വാക്സിനേഷനും പോകാം. ആശുപത്രി രേഖകൾ കയ്യിൽ കരുതണം.റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് , എയർപോട്ട് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യവാഹനങ്ങൾ അനുവദിക്കും.യാത്രാ രേഖകൾ കരുതണം
ദീർഘദൂര ബസുകളും ട്രെയിനുകളും അനുവദിക്കും.പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം.കള്ള് ഷാപ്പുകൾക്കും തുറക്കാം.റെസ്റ്റോറന്റുകളിലും ബേക്കറികളിലും പാഴ്സൽ, ഹോം ഡെലിവറി മാത്രം. ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം.
മെഡിക്കൽ ഷോപ്പുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം. അടിയന്തര ആവശ്യങ്ങൾക്ക് വർക്ക് ഷോപ്പുകൾ തുറക്കാം.സിഎൻജി,എൽപിജി നീക്കം അനുവദിക്കും, ചരക്ക് ഗതാഗതം അനുവദിക്കും.