അടുത്ത നാലുദിവസം കേരളത്തില്‍ മഴ ശക്തമാകും. അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നത്. ലക്ഷദ്വീപിനും കര്‍ണാടകത്തീരത്തിനും ഇടയ്ക്കാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. ഇത് കേരളത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
കൂടാതെ ഈമാസം പകുതിയോടെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഈമാസം അവസാനത്തോടെയുള്ള ദിവസങ്ങളില്‍ വലിയ ശക്തമായകാറ്റുകളോടെയുള്ള മഴപെയ്തു തുടങ്ങും.