Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിഞ്ച് സ്ഥലം വിട്ടു‌നൽകില്ല: സംഘർഷങ്ങൾക്ക് ഉത്തരവാദി ഇന്ത്യയെന്നും ചൈന

ഒരിഞ്ച് സ്ഥലം വിട്ടു‌നൽകില്ല: സംഘർഷങ്ങൾക്ക് ഉത്തരവാദി ഇന്ത്യയെന്നും ചൈന
, ശനി, 5 സെപ്‌റ്റംബര്‍ 2020 (14:10 IST)
ലഡാക്കിലെ അതിർത്തിസംഘർഷം വഷളായതിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന. അതിർത്തിയിലെ സംഘർഷാവസ്ഥക്ക് ഇന്ത്യയാണെന്ന് ചൈന ആരോപിച്ചു. മോസ്​കോയിൽ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങും ചൈനീസ്​ പ്രതിരോധമന്ത്രി വായ്​ ഫെങിയും തമ്മിൽ കൂടിക്കാഴ്​ച നടത്തിയതിന്​ പിന്നാലെയാണ്​ പരാമർശം.
 
രാജ്യത്തി​ൻെറ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ശേഷിയും ആത്​മവിശ്വാസവും ചൈനീസ്​ സൈന്യത്തിനുണ്ടെന്നും ഒരിഞ്ച് പോലും സ്ഥലം ചൈന നഷ്ടപ്പെടുത്തില്ലെന്നും ചൈന വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ ഇന്ത്യയുടെ സൃഷ്‌ടിയാണെന്നും ചൈന കുറ്റപ്പെടുത്തി. അതേസമയം ചൈന തൽസ്ഥിതി നിലനിർത്തുന്നതിൽ പിന്നോട്ടുപോവുകയാണെന്ന് ഇന്ത്യ പറഞ്ഞു. അതിർത്തിതർക്കം സമാധാനപരമായി പരിഹരിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയില്‍ സംഭവിച്ചതിലും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ ചൈനയില്‍ ഉണ്ടായതായി ട്രംപ്