കേരളത്തിന്റെ വികസന നേട്ടങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ താല്‍പ്പര്യമുള്ള വ്ളോഗര്‍മാരെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തന്റെ പാനലിലേക്ക് അംഗങ്ങളായി ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30 ആണ്.
കുറഞ്ഞത് 3 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. കൂടാതെ, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നല്‍കിയിട്ടുള്ള കണ്ടന്റുകള്‍ക്ക് 10 ലക്ഷം റീച്ച് നേടിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും അപേക്ഷിക്കാം.
വിഷയാധിഷ്ഠിത വ്ളോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍, വ്ളോഗുകളുടെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ അപേക്ഷയ്ക്കൊപ്പം ചേര്‍ക്കണം. പാനലില്‍ അംഗമാകുന്നതിന് പ്രായപരിധി ഇല്ല.
സ്വന്തം സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നവരും വകുപ്പിന്റെ ആവശ്യത്തിനനുസരിച്ച് മികവുറ്റ വിഷയാധിഷ്ഠിത വ്ളോഗുകള്‍ തയ്യാറാക്കാന്‍ സന്നദ്ധരുമായിരിക്കണം അപേക്ഷകര്‍.
അപേക്ഷകള്‍ vloggersprd@gmail.com
എന്ന മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് prd.kerala.gov.in സന്ദര്‍ശിക്കാം.