യൂത്ത് കോൺഗ്രസിനുള്ളിൽ കട്ടപ്പ, രാഹുലിനെ പുറകിൽ നിന്നും കുത്തി, എല്ലാത്തിനും പിന്നിൽ അബിൻ വർക്കി, പോര് രൂക്ഷം
കട്ടപ്പമാരെ നിര്‍ത്തികൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. പിന്നില്‍ നിന്നും കുത്തി നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുല്‍ അനുകൂലികള്‍ പറഞ്ഞതോടെയാണ് വാട്‌സാപ്പില്‍ തര്‍ക്കം മൂത്തതെന്നാണ് റിപ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പിനുള്ളില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന പരോക്ഷവിമര്‍ശനമാണ് രാഹുല്‍ അനുകൂലികള്‍ ഉയര്‍ത്തുന്നത്. അബിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബാഹുബലിയില്‍ കട്ടപ്പ കുത്തുന്ന രംഗമുള്ള പോസ്റ്റര്‍ സംസ്ഥാന ഗ്രൂപ്പിലിട്ടാണ് രാഹുല്‍ അനുകൂലികള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്.
കട്ടപ്പമാരെ നിര്‍ത്തികൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. പിന്നില്‍ നിന്നും കുത്തി നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുല്‍ അനുകൂലികള്‍ പറഞ്ഞതോടെയാണ് വാട്‌സാപ്പില്‍ തര്‍ക്കം മൂത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയി തുടരും. രാഹുലിനെതിരെ സംഘടനാ നടപടി മാത്രം മതിയെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ധാരണയായത്. രാഹുലിനെതിരായ ആരോപണങ്ങളെ പറ്റി അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎല്‍എ ആയി തുടരുന്നതടക്കം ഉന്നയിച്ചാകും കോണ്‍ഗ്രസ് രാജി ആവശ്യത്തെ പ്രതിരോധിക്കുക.