Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Assembly Election 2026, Exit Poll: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എക്‌സിറ്റ് പോൾ

140 സീറ്റുകളുള്ള കേരള നിയമസഭയിലേക്ക് ഏപ്രിൽ ഒൻപതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്

Local Body Election 2025 Kerala Declared, Local Body Election 2025 Kerala, Kerala Election 2025, Local Body Election 2025 Kerala Live Updates, തദ്ദേശ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് 2025, കേരള തിരഞ്ഞെടുപ്പ്‌
Exit Poll 2026: യുഡിഎഫ് 70 മുതൽ 75 സീറ്റുകൾ വരെ നേടി കേരളത്തിൽ ഭരണം പിടിക്കുമെന്ന് മാട്രിസ് എക്‌സിറ്റ് പോൾ. 60 മുതൽ 65 വരെ സീറ്റുകളാണ് എൽഡിഎഫിനു പ്രവചിക്കുന്നത്. 
 
ആക്‌സിസ് മൈ ഇന്ത്യയും യുഡിഎഫ് തിരിച്ചുവരവ് പ്രവചിക്കുന്നു. 75 മുതൽ 85 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപിക്കു മൂന്ന് സീറ്റുകൾ വരെ. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33 ശതമാനം പേർ പിണറായി വിജയനെ പിന്തുണയ്ക്കുന്നു. വി.ഡി.സതീശനു 21 ശതമാനം പിന്തുണ. 
 
കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിനു ശേഷം എൽഡിഎഫിനു അടിതെറ്റുമോ? അതോ പത്ത് വർഷത്തിനു ശേഷം യുഡിഎഫ് അധികാരം പിടിക്കുമോ? എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

പി-മാർക്യു എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫിനു 72 മുതൽ 79 സീറ്റുകൾ വരെ. എൽഡിഎഫിനു 62 മുതൽ 69 സീറ്റുകൾ വരെ. ബിജെപിക്കു സാധ്യത മൂന്ന് സീറ്റിൽ.
 
പീപ്പിൾ പൾസ് എക്‌സിറ്റ് പോളിൽ യുഡിഎഫിനു 75 മുതൽ 85 സീറ്റുകൾ വരെ പ്രവചിക്കുന്നു. എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ. എൻഡിഎ മൂന്ന് സീറ്റുകൾ. 
 
സട്ട ബസാർ സർവേ പ്രകാരം എൽഡിഎഫിനു 56-66 സീറ്റുകൾ. യുഡിഎഫിനു 78-85 സീറ്റുകൾ. എൻഡിഎയ്ക്കു 2-3 സീറ്റുകളിൽ സാധ്യത.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോര്‍മൂസില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതിനേരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ