Publish Date: Thu, 22 Oct 2020 (18:13 IST)
Updated Date: Thu, 22 Oct 2020 (18:20 IST)
സംസ്ഥാനത്ത് 7482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 93291 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6448 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. 844 രോഗികളുടെ ഉറവിടം വ്യക്തമല്ല.
അതേസമയം സംസ്ഥനത്ത് ഇന്ന് 23 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. 7593 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.