Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3013 പേർക്ക് സമ്പർക്കംവഴി രോഗം

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (18:30 IST)
സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2532 പേർ രോഗമുക്തരയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതിൽ 313 രോഗികളുടെ ഉറവിടം വ്യക്തമല്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് 89 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
സംസ്ഥാനത്ത് ഇന്ന് 41,054 സാമ്പിളുകളാണ് പരിശോധിച്ചത്.  നിലവിൽ 31,156 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുൻനത്. എന്നാൽ അതേസമയം സംസ്ഥാനത്ത് മാസ്‌ക്‌ ധരിക്കാത്തവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 5901 പേര്‍ക്കെതിരേ കേസെടുത്തു.
 
ഇന്ന് രോഗ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം- 656, മലപ്പുറം- 348, ആലപ്പുഴ- 338, കോഴിക്കോട്- 260, എറണാകുളം- 239, കൊല്ലം- 234, കണ്ണൂര്‍- 213, കോട്ടയം- 192, തൃശൂര്‍- 188, കാസര്‍ഗോഡ്- 172, പത്തനംതിട്ട- 146, പാലക്കാട്- 136, വയനാട്- 64, ഇടുക്കി- 29 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments