സീറ്റ് വിഭജനം; യുഡിഎഫില്‍ അടി തുടങ്ങി, വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
ഇടുക്കി, ഏറ്റുമാനൂര്‍, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്
Publish Date: Sat, 31 Jan 2026 (07:02 IST)
Updated Date: Sat, 31 Jan 2026 (07:05 IST)
നിയമസഭാ സീറ്റ് വിഭജനത്തില്‍ യുഡിഎഫില്‍ ഭിന്നത. പത്ത് സീറ്റുകള്‍ ഉറപ്പായും വേണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിലപാടെടുത്തു. കോണ്‍ഗ്രസിനായി നാല് സീറ്റുകള്‍ വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. ഇത് സാധ്യമല്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിലപാടെടുത്തു.
ഇടുക്കി, ഏറ്റുമാനൂര്‍, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് നാല് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ പത്ത് സീറ്റുകളെങ്കിലും വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം.
കഴിഞ്ഞ തവണത്തെ എല്ലാ സീറ്റുകളും മത്സരിക്കാന്‍ ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടാല്‍ പകരം പൂഞ്ഞാര്‍ കിട്ടണമെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. ഇടുക്കി വിട്ടു കൊടുക്കുന്നതിലും ജോസഫ് വിഭാഗം തീരുമാനമെടുത്തിട്ടില്ല.