Webdunia - Bharat's app for daily news and videos

Install App

ഗാന്ധിയുടെ അന്ത്യ നിമിഷം, ബജറ്റിന്റെ കവർ ചിത്രം ‘ഗാന്ധി ഹിംസ’; തോമസ് ഐസകിന്റെ ബജറ്റ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

ചിപ്പി പീലിപ്പോസ്
വെള്ളി, 7 ഫെബ്രുവരി 2020 (13:01 IST)
സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസകിന്റെ 11-ആം ബജറ്റ് പല കാരണങ്ങൾ കൊണ്ട് വ്യത്യസ്തമായിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ടത്, ബജറ്റിന്റെ കവർ ചിത്രമാണ്. പ്രശസ്ത പെയിന്ററും ഇല്ലസ്ട്രേറ്ററുമൊക്കെയായ ടോം വട്ടക്കുഴിയുടെ ഗാന്ധിഹിംസ എന്ന ചിത്രമാണ് ഇത്തവണ ബജറ്റിന്റെ കവർ ചിത്രമായി ഉപയോഗിച്ചത്. 
 
ചിത്രം ഉപയോഗിക്കാൻ അനുമതി നൽകിയതിന് ടോമിന് ധനമന്ത്രി തോമസ് ഐസക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നേരത്തേ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സോഷ്യൽ മീഡിയകളിൽ പങ്കു വെച്ചിരുന്ന ചിത്രമാണിത്. മഹാത്മാവിന്റെ അവസാന നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്ന, ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രം വരച്ചത് മലയാളിയായ ടോം വട്ടക്കുഴി ആണ്. 
 
കനയ്യ കുമാര്‍ അടക്കം നിരവധി വിദ്യാര്‍ത്ഥി നേതാക്കളും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഗാന്ധിജിയുടെ രക്തസാക്ഷി ദിനം പ്രമാണിച്ച് അവരുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു. ചരിത്രത്തിന്റെ താളുകളില്‍ മതവര്‍ഗീയ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിത്വമായി ഒരു തീരാവേദനയായി ഇന്ത്യ ചരിത്രത്തില്‍ നിലകൊള്ളുന്ന സംഭവമാണ് ടോം പുനരാവിഷ്‌കരിച്ചത്. അതിനെയാണ് അങ്ങേയറ്റം ആദരവോട് കൂടി തോമസ് ഐസക് തന്റെ ബജറ്റിന്റെ കവർ ചിത്രമായി ഉൾപ്പെടുത്തിയത്.  
 
രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചിരുന്നു. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments