Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാന ബജറ്റ് 2020: ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചു, 1300 രൂപയാക്കി

സംസ്ഥാന ബജറ്റ് 2020: ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചു, 1300 രൂപയാക്കി

ചിപ്പി പീലിപ്പോസ്

, വെള്ളി, 7 ഫെബ്രുവരി 2020 (09:30 IST)
സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസകിന്റെ 11-ആം ബജറ്റ് രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി പറഞ്ഞു.
 
അനാവശ്യ ചെലവ് കുറയ്ക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. 2021ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കുമെന്നും ഐസക് അറിയിച്ചു. ലൈഫ് മിഷനിൽ 1 ലക്ഷം വീടുകൾ കൂടി അനുവദിക്കും. പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1500 കോടി അനുവദിച്ചു. ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടിയും തീരദേശ വികസനത്തിന് 1000 കോടിയും വകയിരുത്തി.
 
ക്ഷേമ പെൻഷൻ വർധിപ്പിച്ചു. 100 രൂപയാണ് കൂട്ടിയത്. ക്ഷേമ പെൻഷനുകൾ 1300 രൂപയാക്കി ഉയർത്തി. പ്രവാസി ക്ഷേമനിധി 90 കോടി വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ അനുവദിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; സംസ്ഥാനത്ത് 2826 പേർ നിരീക്ഷണത്തിൽ, ആശങ്ക വേണ്ട