Publish Date: Wed, 10 Mar 2021 (12:52 IST)
Updated Date: Wed, 10 Mar 2021 (12:54 IST)
കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം നാളെ തന്നെ ഉണ്ടായേക്കാമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. സിറ്റിങ് എംഎൽഎമാരുടെ പട്ടികയാവും ആദ്യം ഇറങ്ങുക. കെസി ജോസഫിന് ഇത്തവണ സീറ്റ് ലഭിക്കാൻ സാധ്യത കുറവാണെന്നാണ് പുറത്ത് വരുന്ന വിവരം.
നേമത്ത് പി.സി.വിഷ്ണുനാഥും വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറുമാണ് പരിഗണനയിൽ ഉളളത്. കൊല്ലത്ത് ബിന്ദു കൃഷ്ണ, ആറന്മുളയില്‍ ശിവദാസന്‍ നായര്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുളളത്. കഴക്കൂട്ടത്ത് എസ്.എസ്.ലാല്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്, കോന്നിയിൽ റോബിൻ പീറ്ററും മത്സരിക്കും. എം.എം.ഹസനും ഇത്തവണ മത്സരിക്കില്ലെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.