Publish Date: Thu, 30 Dec 2021 (16:52 IST)
Updated Date: Thu, 30 Dec 2021 (16:55 IST)
എഴുത്തുക്കാരൻ ജോർജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ഹൃദയരാഗങ്ങൾ എന്ന പുസ്‌തകത്തിനാണ് പുരസ്‌കാരം. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്ക് ലഭിച്ചു. അവർ മൂവരും മഴവില്ലും എന്ന പുസ്‌തകത്തിനാണ് പുരസ്‌കാരം. ജക്കരന്ത എന്ന കൃതിക്ക് നോവലിസ്റ്റ് മോബിൻ മോഹന് യുവപുരസ്‌കാരം ലഭിച്ചു.
ജോർജ് ഓണക്കൂറിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം, സഹോദരൻ അയ്യപ്പൻ പുരസ്‌കാരം,കേശവദേവ് സാഹിത്യ അവാർഡ്,തകഴി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രഘുനാഥ് പലേരി ഇരുപതോളം സിനിമകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.