പി കെ ശശിക്കെതിരായ പരാതിയിൽ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ
ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്താൻ പാർട്ടികൾക്ക് അധികാരമില്ല
ഡല്‍ഹി: പി കെ ശശിക്കെതിരായ ലൈംഗിക പരാതിയില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. ക്രിമിനല്‍ കേസില്‍ സ്വന്തമായി അന്വേഷണം നടത്താന്‍ പാര്‍ട്ടികൾക്ക് അധികാരമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
സഭയിൽ അംഗമല്ലാത്തവനും സാധാരണക്കാരനും മാത്രം ബാധകമാക്കേണ്ടതല്ല നിയമം. പരാതി ഉടന്‍ പൊലീസിന് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും കെമാൽ പാഷ വ്യക്തമാക്കി. ഷൊർണൂർ എം എൽ എ പി കെ ശശി പീഡനത്തിനിരയാക്കിയതായി ചൂണ്ടീക്കാട്ടി ഡി വൈ എഫ് ഐ അംഗമായ യുവതി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരു.
പരാതിയിൽ പാർട്ടി അന്വേഷണം നടത്തിവരികയാണെന്നും. പൊലീസിലേക്ക് പരാതി കൈമാറേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടിയേരി ബാലകൃഷനൻ പ്രതികരിച്ചത്. യുവതി പീഡന വിവരം വെളിപ്പെടുത്താത്തതിനാൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനും വ്യക്തമാക്കിയിരുന്നു.