Karkidakam: നാളെ കര്‍ക്കിടകം ഒന്ന്
ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്
Publish Date: Wed, 16 Jul 2025 (13:59 IST)
Updated Date: Wed, 16 Jul 2025 (14:04 IST)
Ramayana Masam: ഇന്ന് മിഥുനം 32, മിഥുന മാസത്തിലെ അവസാന ദിനം. മലയാള മാസങ്ങളിലെ അവസാന മാസമായ കര്‍ക്കടകം ജൂലൈ 17 നു (നാളെ) ആരംഭിക്കും. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിളിക്കപ്പെടുന്ന കര്‍ക്കടക മാസം പൊതുവെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറഞ്ഞ കാലമാണ്.
ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കര്‍ക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്.
രാമായണ ഭക്തിക്കു പ്രത്യേകം സമര്‍പ്പിച്ച മാസം കൂടിയാണ് കര്‍ക്കടകം. മത്സ്യമാംസാദികള്‍ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നല്‍കുന്ന കാലം.