Publish Date: Tue, 03 Aug 2021 (12:28 IST)
Updated Date: Tue, 03 Aug 2021 (12:30 IST)
തിരുവനന്തപുരം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ കാക്ക അനീഷിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ മൊഴിയിൽ ഞെട്ടി പോലീസ്. ഇതുവരെയും ഒരു പോലീസ് കേസുകളിലും പ്രതികളല്ലാത്ത അഞ്ച് യുവാക്കൾ ചേർന്നായിരുന്നു ഗുണ്ടാ നേതാവായ അനീഷിനെ വെട്ടിയത്. ശല്യം സഹിക്കാൻ വയ്യാതെയാണ് ചെയ്‌തതെന്നാണ് പ്രതികളുടെ മൊഴി.
അനീഷിന്റെ ബന്ധുക്കളടക്കം കേസിൽ പ്രതികളാണ്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപിരിവും വർധിച്ചതോടെ മറ്റ് നിർവാഹമില്ലാതെയാണ് കൊല ചെയ്‌തതെന്നാണ് മൊഴി. ശനിയാഴ്‌ച്ച രാത്രിയായിരുന്നു കൊലപാതകം, ഹോളോബ്രിക്‌സ് കേന്ദ്രത്തിനടുത്ത് വെച്ചായിരുന്നു കൊലപാതകം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷിനെ പിറ്റേ ദിവസം വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ മറ്റേതെങ്കിലും ക്രിമിനൽ സംഘമാവും കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതിയിരുന്നത്.
കൊലപാതക കേസ് ഉൾപ്പടെ 27 കേസുകളിൽ പ്രതിയാണ് അനീഷ്. 3 തവണ കാപ്പ ചുമത്തിയിട്ടുണ്ട്. രണ്ടാഴ്‌ച്ച മുന്നെയാണ് അനീഷ് ജയിലിൽ നിന്നും ഇറങ്ങിയത്.
അഭിറാം മനോഹർ
Publish Date: Tue, 03 Aug 2021 (12:28 IST)
Updated Date: Tue, 03 Aug 2021 (12:30 IST)