Publish Date: Wed, 17 Oct 2018 (14:14 IST)
Updated Date: Wed, 17 Oct 2018 (14:18 IST)
പത്തനംതിട്ട: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി ജെ പി അജണ്ട നടപ്പിലാക്കുകയാണെന്നും അത് ജനം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം നിലക്കൽ സമരത്തിലൂടെ എന്തെങ്കിലും കിട്ടും എന്ന മോഹമാണ് ശ്രീധരൻപിള്ളക്ക്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാനേ സർക്കാരിന് കഴിയു. വിധി നടപ്പിലാക്കുക തന്നെ ചെയ്യും. സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരങ്ങളെ രാഷ്ട്രീയമായിതന്നെ നേരിടുമെന്ന് കടകംപള്ളി പറഞ്ഞു.