കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ കെ സുധാകരന് അതൃപ്തി; പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം

കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ കെ സുധാകരന് അതൃപ്തി; പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (08:15 IST)
കെ പി സി സി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതില്‍ കെ സുധാകരന് കടുത്ത അതൃപ്തി. അതുകൊണ്ടുതന്നെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം സുധാകരന്‍ ഏറ്റെടുത്തേക്കില്ല. ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്ന ഉടനെ വിശാല ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച്‌ കെ സുധാകരന്‍ അതൃപ്തി അറിയിച്ചു. 
 
സുധാകരന് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതില്‍ അമര്‍ഷം ഉള്ള അണികളും സമൂഹ മാധ്യമങ്ങളില്‍ ഹൈക്കമാന്റിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. 
 
കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, എം ഐ ഷാനവാസ് എന്നിവരെയാണ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുണ്ടയിരുന്നത്. ഗ്രൂപ്പിനതീതമായ പിന്തുണയാണ് മുല്ലപ്പള്ളിയെ സംസ്ഥാന കോണ്‍ഗ്രസിന്‍റെ അമരത്തേക്ക് പരിഗണിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്.
 
അതേസമയം, കണ്ണൂരിലെ അടുത്ത അനുയായികളോട് പ്രതിഷേധത്തിന് ഒരുങ്ങി ഇരിക്കണം എന്ന് കെ സുധാകരന്‍ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
 
കെ പി സി സി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ മുരളീധരന്‍ തുടങ്ങിയവരെ പരിഗണിച്ചിരുന്നു. എന്നാല്‍ സര്‍വ്വസമ്മതനായ നേതാവ് എന്ന പരിഗണനയാണ് ഒടുവില്‍ മുല്ലപ്പള്ളിയിലേക്ക് ഹൈക്കമാന്‍ഡിനെ നയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുവൈത്തില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം; വന്‍ നാശനഷ്ടം

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

പോളിംഗ് ശതമാനം 78.22; ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങള്‍

ഭരണമാറ്റമോ തുടര്‍ച്ചയോ ജനങ്ങള്‍ തീരുമാനിക്കട്ടെ: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍

എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം ദുർബലമായേക്കും, കേരളത്തിൽ മഴ സാധാരണതോതിൽ

അടുത്ത ലേഖനം
Show comments