Webdunia - Bharat's app for daily news and videos

Install App

പൊന്നമറ്റത്തെ അടുക്കളയിൽ നിന്ന് സയനൈഡ് കണ്ടെത്തി; അമേരിക്കയിൽ നിന്നെത്തിയ റോജോ തോമസ് ഇന്ന് മൊഴി നൽകും

പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്.

തുമ്പി എബ്രഹാം
ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (08:04 IST)
പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ മുഖ്യപ്രതിയായ ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സയനൈഡ് കണ്ടെത്തിയത്.
 
സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിൽ സയനൈഡ് കണ്ടെത്തുകയായിരുന്നു.
 
ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി തൃഷയ്ക്കെതിരെ വിവാദപരാമർശം, ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

അയല്‍ക്കാരില്ലാത്തതാണോ ഈ രാജ്യങ്ങളില്‍ സമാധാനത്തിന് കാരണം; മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഇവയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, മണിക്കൂറിൽ 300 പേർക്ക് ദർശനം, ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

രാജ്യത്തുടനീളം വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു; അസമില്‍ മരണസംഖ്യ 87 ആയി, കേരളത്തില്‍ 15

ജനങ്ങള്‍ക്ക് മാറ്റം വേണം, ബിജെപി പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായി, പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കേജ്രിവാള്‍

അടുത്ത ലേഖനം
Show comments