Publish Date: Fri, 07 Sep 2018 (12:00 IST)
Updated Date: Fri, 07 Sep 2018 (12:09 IST)
തൃശൂർ: കേരളത്തിലെ പ്രളയക്കെടുതി മനസിലാക്കുന്നതിനയി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ തൃശൂരിലെ ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്നു. വലിയ പ്രകൃതി ദുരന്തമാണ് കേരളത്തിൽ ഉണ്ടായതെന്നും. പ്രളയം വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത് എന്നും ജെ പി നഡ്ഡ പറഞ്ഞു. സംസ്ഥനത്തിന് ആവശ്യമായ സഹായങ്ങൾ സംസ്ഥാന ആരോഗ്യമന്ത്രിയുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായ ചാലക്കുടിയിലെ താലൂക്ക് ആശുപത്രി കേന്ദ്ര മന്ത്രി സന്ദർശിച്ചു. 10കോടിയുടെ നാശനഷ്ടമാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ മാത്രം ഉണ്ടായിരിക്കുന്നത്. ആശുപത്രിയുടെ പുനരുദ്ധാരണത്തിനായി ഫണ്ടിന് യാതൊരു തടസവും ഉണ്ടാവില്ലെന്നും ജെ പി നഡ്ഡ പറഞ്ഞു. സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയും കേന്ദ്രമന്ത്രിയോടൊപ്പം ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.