Webdunia - Bharat's app for daily news and videos

Install App

ഇടുക്കി ഡാം തുറക്കുന്നത് ചരിത്രം; 2018ല്‍ തുറന്നത് 26വര്‍ഷത്തിന് ശേഷം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 ഓഗസ്റ്റ് 2022 (17:38 IST)
ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്.  വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാല്‍ കഴിഞ്ഞു കുറച്ചു വര്‍ഷങ്ങളായി ഡാം ചെറിയ കാലയളവില്‍ തുറന്നു.
 
1981 ല്‍ രണ്ട് വട്ടം ഡാം തുറന്നിരുന്നു. 32.88 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് ഒഴുക്കി വിട്ടത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5 വരെ  23.42 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, നവംബര്‍ 10  മുതല്‍ 14 വരെ  9.46 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നു വിട്ടത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം 1992 ലാണ്  പിന്നെ ഡാം തുറന്നത്. അന്ന്  78.57 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് തുറന്നു വിട്ടത്. ഒക്ടോബര്‍ 12 മുതല്‍ 16  വരെ  26.16 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 16 മുതല്‍ 23 വരെ  52.41 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നു വിട്ടത്.
 
26 വര്‍ഷങ്ങള്‍ക്ക് ശേഷം 2018-ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്. അതൊരു ചരിത്രമായിരുന്നു. റെക്കോര്‍ഡ് വെള്ളമാണ് അന്ന് ഡാമില്‍ നിന്ന് തുറന്നു വിട്ടത്.  1068.32 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് തുറന്നത്. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 8 വരെ  1063.23 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും ഒക്ടോബര്‍ 7 മുതല്‍ 9 വരെ 5.09 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നത്. 2021 ല്‍ ഡാം തുറന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു 3 മാസത്തിനുള്ളില്‍ 4 തവണയാണ് അന്ന് ഡാം തുറന്നത്. ഒക്ടോബര്‍ 19 മുതല്‍ ഒക്ടോബര്‍ 27 വരെ  46.29 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും,  നവംബര്‍ 14 മുതല്‍  16 വരെ  8.62 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 18 മുതല്‍ 20 വരെ 11.19 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, ഡിസംബര്‍ 7 മുതല്‍ 9 വരെ  8.98 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് അന്ന് തുറന്നു വിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments