Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഷട്ടറുകള്‍ ഇല്ലാത്ത ഇടുക്കി ഡാം എങ്ങനെയാണ് തുറന്നത്!

ഷട്ടറുകള്‍ ഇല്ലാത്ത ഇടുക്കി ഡാം എങ്ങനെയാണ് തുറന്നത്!

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 7 ഓഗസ്റ്റ് 2022 (17:33 IST)
ഇടുക്കി ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നും മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായും ഇന്ന് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു.  ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ഇടുക്കി ആര്‍ച്ചു ഡാം എന്നിവ ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകള്‍, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
 
ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്.  വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാല്‍ കഴിഞ്ഞു കുറച്ചു വര്‍ഷങ്ങളായി ഡാം ചെറിയ കാലയളവില്‍ തുറന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്വേഷണ റിപ്പോർട്ട് തിരുത്തിയ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ