Publish Date: Fri, 05 Oct 2018 (08:22 IST)
Updated Date: Fri, 05 Oct 2018 (08:23 IST)
കനത്തമഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നു. കുറഞ്ഞ അളവിലാകും ജലം പുറത്തേക്ക് വിടുക.
നിലവിൽ മുല്ലപെരിയാറിൽ ജലനിരപ്പ് 130 അടിയാണുള്ളത്. തി തീവ്രമായ മഴ പെയ്താൽ അണക്കെട്ട് നിറയുന്ന അവസ്ഥ വരും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. നീരൊഴുക്കും വരാൻ പോകുന്ന മഴയുമെല്ലാം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്ന കാര്യം തീരുമാനിക്കുക.