Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറവൂരില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പോക്‌സോ കേസില്‍ കാണാതായ പ്രതിയുടേതെന്ന് സംശയം

police
കൊല്ലം: കൊല്ലം പരവൂരില്‍ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പോളച്ചിറ പമ്പ് ഹൗസിന് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ രണ്ട് മാസത്തിലേറെയായി കിടന്നിരുന്നതാകാമെന്നാണ് പ്രാഥമിക വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
ആളൊഴിഞ്ഞ പ്രദേശത്തെ മരത്തില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. സംഭവസ്ഥലത്ത് നിന്ന് ഒരു തലയോട്ടിയും അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങളും കണ്ടെടുത്തു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു. ചാത്തന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ (POCSO) കേസിലെ പ്രതിയുടേതാകാം ഈ അവശിഷ്ടങ്ങള്‍ എന്ന് പോലീസ് സംശയിക്കുന്നു. 
 
ഇയാളുടെ ബൈക്ക് ഏകദേശം രണ്ട് മാസം മുമ്പ് പമ്പ് ഹൗസിന് സമീപം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സതീശന് 31, പണിയില്ലാത്ത ചീഫ് വിപ്പിന് 16; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോർഡിട്ട് യുഡിഎഫ് സർക്കാർ