Publish Date: Mon, 16 May 2022 (09:02 IST)
Updated Date: Mon, 16 May 2022 (09:04 IST)
കനത്തമഴയില്‍ സംസ്ഥാനത്ത് രണ്ടുവീടുകള്‍ പൂര്‍ണമായും 21വീടുകള്‍ ഭാഗികമായും നശിച്ചു. വന്‍ നാശനഷ്ടങ്ങളാണ് മഴമൂലം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് എട്ട്, ഇടുക്കിയില്‍ മൂന്ന്, എറണാകുളത്ത് രണ്ട്, കോട്ടയത്ത് ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ കണക്ക്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത്. ഇവിടെ 91 കുടുംബങ്ങളാണ് കഴിയുന്നത്.