Publish Date: Mon, 28 Feb 2022 (12:47 IST)
Updated Date: Mon, 28 Feb 2022 (12:50 IST)
മഴകണക്കിലെടുത്ത് സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മാര്‍ച്ച് മൂന്നാം തിയതിയാണ് യെല്ലോ അലര്‍ട്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യത. കേരളത്തില്‍ പരക്കെ മഴയുണ്ടാകാനാണ് സാധ്യത. മലയോര മേഖലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.