Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് വർഷത്തിനിടെ പെയ്യുന്ന ഏറ്റവും വലിയ മഴ!

1941നു ശേഷം മാനന്തവാടിയിൽ ഇതാദ്യം...

മഴ
2013നു ശേഷം ഇതാദ്യമായാണ് കേരളത്തിൽ ഇത്രയും വലിയ മഴ പെയ്യുന്നതെന്ന് റിപ്പോർട്ട്. സാധാരണയിലും 20 ശതമാനത്തിൽ കൂടുതൽ മഴ 2013-ൽ ലഭിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം കുറച്ചുവർഷങ്ങളായി ജൂൺ-ജൂലായ് മാസങ്ങളിൽ ലഭിക്കുന്ന മഴ കുറവായിരുന്നു. ഓഗസ്റ്റ് പകുതിമുതൽ സെപ്റ്റംബർവരെയായിരുന്നു മൺസൂൺ ശക്തിയായിരുന്നത്. 
 
ഏതായാലും 2013നു ശേഷം ജുൺ- ജൂലായ് മാസങ്ങളിൽ ഇത്രയുമധികം മഴ ലഭിക്കുന്നത് ആദ്യമായിട്ടാണ്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് ഒമ്പതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31 മില്ലീമീറ്റർ മഴയാണ്. ഇക്കാലയളവിൽ 1522 മില്ലീമീറ്റർ മഴ ലഭിക്കണമെന്നാണ് കണക്ക്. ഈ കണക്കുകളെല്ലാം തെറ്റിച്ചാണ് ഈ വർഷം മഴ പെയ്തിരിക്കുന്നത്.
 
സംസ്ഥാനത്തെ റെക്കോഡ് മഴ വ്യാഴാഴ്ച നിലമ്പൂരിലാണ് രേഖപ്പെടുത്തിയത്. 398 മില്ലീമീറ്റർ മഴയാണ് ഒരുദിവസംകൊണ്ട് ഇവിടെ പെയ്തത്. മാനന്തവാടിയിലും ശക്തമായ മഴ ലഭിച്ചു. 321.6 മില്ലീമീറ്റർ. 1941-നുശേഷം മാനന്തവാടിയിൽ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന് അയൽ‌സംസ്ഥാനങ്ങളുടെ കരുതൽ; കർണാടക പത്തുകോടിയും തമിഴ്നാട് അഞ്ചുകോടിയും നൽകും