Webdunia - Bharat's app for daily news and videos

Install App

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യത, തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യത, തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും

Webdunia
വെള്ളി, 20 ജൂലൈ 2018 (07:25 IST)
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യതയെന്ന് റിപ്പോർട്ട്. അതേസമയം, തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
 
മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നു. ഓഗസ്റ്റ് ആദ്യവാരവും തുടർന്യൂനമർദങ്ങൾക്കു സാധ്യതയുണ്ടെന്നാണ് സൂചന. 
 
മഴയത്തെടർന്ന് കേരളത്തിൽ വ്യാപകമായ നാശനഷ്‌ടം സംഭവിച്ചു. അതിന് ശേഷം മഴയുടെ ശക്തി കുറഞ്ഞത് ജനങ്ങൾക്ക് തെല്ല് ആശ്വാസം നൽകിവരികയായിരുന്നു. മഴ തുടരുകയാണെങ്കിൽ ഈ അവസ്ഥ തുടരുകതന്നെ ചെയ്യും. 
 
മധ്യപ്രദേശിനു മീതേയുള്ള  ന്യൂനമർദ ഫലമായി  ഉത്തരേന്ത്യ മുഴുവൻ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന മേഘങ്ങൾ തെക്കു നിന്നു വടക്കോട്ടു പോകുന്ന വഴി കേരളത്തിനു മീതേ പെയ്തിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളിൽ തട്ടി ഘനീഭവിച്ചാണ് മേഘങ്ങൾ പെയ്തിറങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments