Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rain Alert Kerala:ഒന്നല്ല രണ്ട് ചക്രവാതചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്,ശക്തമായ മഴയ്ക്ക് സാധ്യത

Rain Alert Kerala:ഒന്നല്ല രണ്ട് ചക്രവാതചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്,ശക്തമായ മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ

, ചൊവ്വ, 9 ജനുവരി 2024 (17:09 IST)
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 3 ദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
ഇന്ന് പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കേരളത്തീരത്ത് രാത്രി 11.30 വരെ 1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് നിര്‍മല സീതാരാമന്‍, മുരളീധരന്‍ ആറ്റിങ്ങലില്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ ബിജെപി