Webdunia - Bharat's app for daily news and videos

Install App

ഏപ്രില്‍ പത്തുവരെ സംസ്ഥാനത്ത് ചൂട് കനക്കും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 ഏപ്രില്‍ 2024 (09:13 IST)
ഏപ്രില്‍ പത്തുവരെ സംസ്ഥാനത്ത് ചൂട് കനക്കും. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40°C വരെയും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 10 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
 
അതേസമയം ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ പാസ്‌പോർട്ടിന് മാതാപിതാക്കളുടെ പൗരത്വ രേഖ നിർബന്ധമാക്കാൻ യു.എസ്: നീക്കം 'ബർത്ത് ടൂറിസം' തടയാൻ ട്രംപിൻ്റെ നിർദേശം

സുശാന്ത് സിങ്ങിൻ്റെ മാനേജർ ദിശ സാലിയാന്റെ മരണം: കേസ് സി.ബി.ഐക്ക് വിട്ട് ബോംബെ ഹൈക്കോടതി

എന്താണ് മഹാരാഷ്ട്രയിൽ നടക്കുന്നത്?, എസ്ഐആറിൽ പോയത് 2.9 കോടി വോട്ടർമാർ, വോട്ട്കൊള്ളയെന്ന് കോൺഗ്രസ്

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജെൻസി ഔട്ട് റീച്ച്, ആർഎസ്എസ് ഇടഞ്ഞതോടെ പരിപാടി റദ്ദാക്കി ബിജെപി

തിരെഞ്ഞെടുപ്പ് തോല്‍വി: പിണറായി വിജയന്റെ വീശദീകരണങ്ങളില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് വിയോജിപ്പ്

അടുത്ത ലേഖനം
Show comments