Publish Date: Sat, 12 Feb 2022 (20:02 IST)
Updated Date: Sat, 12 Feb 2022 (20:05 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 16 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം മനിശേരി ആരംകുളം പൂവത്തിങ്കൽ ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്.
ക്ലാസ് മുറിയിൽ വച്ചായിരുന്നു പെൺകുട്ടിയെ ലൈംഗികമായി ഇയാൾ പീഡിപ്പിച്ചത്. സബ് ഇൻസ്‌പെക്ടർമാരായ സുധീഷ് കുമാർ, ശിവ ശങ്കരൻ, സുധീഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.