Webdunia - Bharat's app for daily news and videos

Install App

കുട്ടികളെ പീഡിപ്പിച്ച അമ്പതുകാരന് 5 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍
ബുധന്‍, 22 ജൂണ്‍ 2022 (18:44 IST)
തൃശൂർ: ഒരേ വീട്ടിലെ മൂന്നു കുട്ടികളെ പീഡിപ്പിച്ച അമ്പതുകാരന് കോടതി 5 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തൃശൂർ ജില്ലയിലെ താന്ന്യം കിഴക്കേനട പൈനൂർ കുന്തറ വീട്ടിൽ ബാബുവിനെയാണ് ആകെയുള്ള മൂന്നു കേസുകളിൽ ഒമ്പതു വയസുള്ള കുട്ടിയെ ഉപദ്രവിച്ചതിനു തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

തൊട്ടു താഴെയുള്ള ഏഴും അഞ്ചും വയസുള്ള സഹോദരങ്ങളെ ഉപദ്രവിച്ച പരാതിയിൽ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ നടത്തുകയാണ്. അഞ്ചുവർഷത്തെ കഠിന തടവിനൊപ്പം അര ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക ഇരയായ കുട്ടിക്ക് നൽകാനാണ് വിധി. 2019 ൽ അന്തിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിധി വന്നത്.

കുട്ടികളുടെ മാതാവിനോട് അഞ്ചു വയസുള്ള കുഞ്ഞ് തനിക്കുണ്ടായ ഉപദ്രവം പറയുന്നതിനിടെ മറ്റു കുട്ടികളും തങ്ങൾക്ക് നേരിട്ട ഉപദ്രവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments